ദേശീയ ദിനാഘോഷം: ബി.കെ.എസ്. 'ഇലസ്‌ട്ര 2025' ചിത്രകലാ മത്സരത്തിന് ഒരുങ്ങുന്നു


ഷീബ വിജയ൯

മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്.) മെഗാ ചിത്രകലാ മത്സരം സംഘടിപ്പിക്കുന്നു. 'ഇലസ്‌ട്ര 2025' എന്ന പേരിലുള്ള മത്സരം ഡിസംബർ 16-ന് രാവിലെ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടക്കും. ഇത് ബഹ്‌റൈന്റെ 54-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമാണ്.

3 വയസ്സു മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്കായി അഞ്ച് ഗ്രൂപ്പുകളായാണ് മത്സരം ഒരുക്കിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെ ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ, തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.

ബഹ്‌റൈൻ ദേശീയ ദിനം വർണ്ണാഭമാക്കുന്നതിനായി രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ബി.കെ.എസ്. ഭാരവാഹികൾ അറിയിച്ചു. മത്സരം വീക്ഷിക്കുന്നതിനായി ചിത്രകലാപ്രേമികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സമാജം പ്രസിഡൻ്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, കലാ വിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ജനറൽ കൺവീനർ ബിനു വേലിയിൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

article-image

dwswdasd

You might also like

  • Straight Forward

Most Viewed