കെ.പി.എഫ് ബഹ്‌റൈൻ നാഷനൽ ഡേയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
പ്രദീപ് പുറവങ്കര / മനാമ
കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്‌റൈൻ) ബഹ്റൈൻ നാഷനൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് വിഭാഗത്തിലാണ് ക്യാമ്പ് നടക്കുക.
രക്തം നൽകൂ ജീവൻ നൽകൂ എന്ന സന്ദേശവുമായി കെ.പി.എഫ് മൂന്ന് മാസംതോറും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ എല്ലാവർക്കും രക്തം നൽകാവുന്നതാണെന്ന് പ്രസിഡന്‍റ് സുധീർ തിരുന്നിലത്ത്, ജോ. സെക്രട്ടറി രമ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, ചാരിറ്റി കൺവീനർ സജിത്ത് കുളങ്ങര എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
രക്തം നൽകാൻ താൽപര്യമുള്ളവരും കൂടുതൽവിവരങ്ങൾക്കും 36270501,39 170433, 39164624,33 156933 നമ്പറുകളിൽ ബന്ധപ്പെടണം.
gh
