കെ.എം.സി.സി ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തകൻ അബൂബക്കർ ഇരിങ്ങണ്ണൂരിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അബൂബക്കർ ഇരിങ്ങണ്ണൂരിന് കെ.എം.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി ആദരിച്ചു. കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങുമായി ചേർന്ന് അദ്ദേഹം നടത്തിയ നിസ്തുലമായ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു. ജാതിഭേദമന്യെ പ്രവാസികളെ ചേർത്തുപിടിച്ച് പ്രവർത്തിച്ച അബൂബക്കർ, മയ്യിത്ത് പരിപാലന വിങ്ങിന്റെ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ച് നിരവധി കുടുംബങ്ങൾക്ക് സാന്ത്വനമായിട്ടുണ്ട്.
മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന സി.എച്ച് അവാർഡ് ദാന സമ്മേളനത്തോട് അനുബന്ധിച്ചാണ് യാത്രയയപ്പ് നൽകിയത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, മയ്യിത്ത് പരിപാലന വിങ് കൺവീനർ ഒ.കെ. കാസിം, കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അടക്കമുള്ള ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.
േ്േ്േ
