ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്നു; 80 മരണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

കൊളംബോ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ നാവികസേനയുടെ യുദ്ധക്കപ്പലായ 'ഐറിസ് ഡെന' (Iris Dena) തകർന്ന് 80 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശ്രീലങ്കൻ തീരത്തിന് സമീപമുണ്ടായ മിസൈൽ ആക്രമണത്തിലാണ് കപ്പൽ തകർന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യ സഹമന്ത്രി പ്രാദേശിക ടെലിവിഷൻ ചാനലിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

കപ്പലിലുണ്ടായിരുന്ന രേഖകൾ പ്രകാരം 180 ഓളം പേർ കപ്പലിൽ ഉണ്ടായിരുന്നതായാണ് വിവരം. അപകടസമയത്ത് ലഭിച്ച അടിയന്തര സന്ദേശത്തെത്തുടർന്ന് ശ്രീലങ്കൻ നാവികസേന നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 32 പേരെ രക്ഷപ്പെടുത്തി. നിലവിലെ കണക്കുകൾ പ്രകാരം 68 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

കപ്പൽ തകരാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ സംഭവം അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed