വോയ്സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ് നവംബർ 7ന്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി, നവംബർ 7ന് ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ രാവിലെ 8 മണി മുതൽ 12 മണിവരെയാണ് ക്യാമ്പ് നടക്കുക. 'ഒരു തുള്ളി രക്തം - ഒരാൾക്ക് ജീവൻ' എന്ന സന്ദേശമുയർത്തിപ്പിടിച്ച് VOA ജീവകാരുണ്യ വിഭാഗം നടത്തുന്ന നാലാമത്തെ രക്തദാന ക്യാമ്പാണിത്.
സൽമാനിയ ഹോസ്പിറ്റൽ രക്തബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഈ മഹത്തായ പ്രവർത്തനത്തിൽ പ്രവാസി സമൂഹം പങ്കുചേരണമെന്ന് VOA പ്രസിഡന്റ് സിബിൻ സലിം, സെക്രട്ടറി ധനേഷ് മുരളി, ജീവകാരുണ്യ വിഭാഗം കൺവീനർ അജിത്ത് എന്നിവർ അഭ്യർത്ഥിച്ചു. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 39348814,33874100 എന്നിവയാണ്
asdasd
