ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സമ്മേളനം; പുതിയ കമ്മിറ്റി നിലവിൽ വന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പ്രതിഭയുടെ 30ആമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളനം പ്രശാന്ത് നാരായണൻ നഗറിൽ (പ്രതിഭ സെന്റർ) നടന്നു. പ്രതിഭ മുഖ്യരക്ഷാധികാരി സമിതി അംഗം ബിനു മണ്ണിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ പ്രവർത്തന റിപ്പോർട്ടും, കെ.വി. മഹേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ലോക കേരള സഭാംഗങ്ങളായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, ജനറൽ സെക്രട്ടറി മിജോഷ് മോറാഴ ഉൾപ്പെടെയുള്ള രക്ഷാധികാരി സമിതി അംഗങ്ങൾ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എൻ.വി. ലിവിൻ കുമാർ, അനീഷ് കരിവെള്ളൂർ, റാഫി കല്ലിങ്ങൽ, സുജിത രാജൻ എന്നിവരടങ്ങുന്ന പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു.
മഹേഷി യോഗി ദാസൻ സ്വാഗതം ആശംസിച്ചു. സമ്മേളനത്തിൽ പ്രതിഭ ശാസ്ത്ര ക്ലബ്ബിന്റെ ശാസ്ത്രലേഖന പ്രദർശനവും സ്വരലയ ഗായകസംഘത്തിന്റെ സ്വാഗതഗാനങ്ങളും ശ്രദ്ധേയമായി. സമ്മേളനം 2025- 2027 പ്രവർത്തന വർഷത്തേക്കുള്ള 21 അംഗ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി രാജേഷ് അറ്റാച്ചേരി (സെക്രട്ടറി), നുബിൻ അൻസാരി (പ്രസിഡന്‍റ്), ശശി കണ്ണൂർ (ട്രഷറർ), ജീവൻ കല്ലറ (ജോയന്റ് സെക്രട്ടറി), സരിത കുമാർ (വൈസ് പ്രസിഡന്‍റ്), ഷനിൽ കുമാർ (മെംബർഷിപ് സെക്രട്ടറി), സൗമ്യ പ്രദീപൻ ( അസി: മെംബർഷിപ് സെക്രട്ടറി ).
എക്സിക്യൂട്ടിവ് അംഗങ്ങൾ; സുജിത രാജൻ, ദീപ്തി രാജേഷ്, ജിമേഷ് പാലേരി, ശർമിള ശൈലേഷ്, നിരൺ സുബ്രഹ്മണ്യൻ, അബൂബക്കർ പട്ട്ള, സ്വദിക് തെന്നല, അരുൺകുമാർ പി.വി, ലിനീഷ് കാനായി, മനോജ് പോൾ, സുഭാഷ് ചന്ദ്രൻ, തുഷാര രതീഷ്, ശ്രീജേഷ് വടകര, ശിഹാബ് മരയ്ക്കാർ.
േിേി
