കൊല്ലം പ്രവാസി അസോസിയേഷൻ 'പൊന്നോണം 2025' സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈനിലെ 10 ഏരിയകളിൽ നടത്തിയ വിപുലമായ 'പൊന്നോണം 2025' ഓണാഘോഷ പരമ്പരയ്ക്ക് മനാമ ഏരിയയുടെപരിപാടിയോടെ സമാപനം കുറിച്ചു. കെ സിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കെ.പി.എ കുടുംബാംഗങ്ങൾ സജീവമായി പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാംഗവും സാമൂഹ്യ പ്രവർത്തകനുമായ സുബൈർ കണ്ണൂർ, ബഹ്‌റൈൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം എന്നിവർ മുഖ്യാതിഥികളായും, കെ.പി.എ രക്ഷാധികാരി കെ ചന്ദ്രബോസ്, സാമൂഹിക പ്രവർത്തകൻ അമൽദേവ് എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.

 

 

article-image

sszdf

article-image

sdfsf

article-image

dssdf

article-image

മനാമ ഏരിയ വൈസ് പ്രസിഡന്റ് നാസ്സറുദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രോഗ്രാം കോർഡിനേറ്റർ സുമി ഷമീർ ആമുഖ പ്രസംഗം നടത്തി. ഏരിയ ട്രഷറർ അരുൺ പ്രസാദ് സ്വാഗതം ആശംസിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, മനാമ ഏരിയ കോർഡിനേറ്റർ ഷമീർ സലിം, ഏരിയ ജോയിന്റ് സെക്രട്ടറി സുധീർ സുലൈമാൻ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി അജയ് അലക്സ് നന്ദി രേഖപ്പെടുത്തി.

 

article-image

sdsd

article-image

sefs

article-image

sdfsdf

article-image

സെൻട്രൽ, ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങളും 'പ്രവാസശ്രീ' അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകർഷണം. കെ.പി.എ സിംഫണി കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും, മനാമ ഏരിയ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

article-image

dfsdf

You might also like

  • Straight Forward

Most Viewed