കെ.എം.സി.സി. തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനവും വാഗൺ ട്രാജഡി അനുസ്മരണവും നവംബർ 7ന്
പ്രദീപ് പുറവങ്കര
മനാമ: കെ.എം.സി.സി. ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റിയുടെ ഒന്നാം വാർഷിക സമ്മേളനവും ചരിത്രപ്രധാനമായ വാഗൺ ട്രാജഡി അനുസ്മരണവും നവംബർ 7 വെള്ളിയാഴ്ച നടക്കും. മനാമ കെ.എം.സി.സി. ഓഫീസിലെ പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 12:30 മുതലാണ് പരിപാടികൾ ആരംഭിക്കുക.
വേൾഡ് കെ.എം.സി.സി. സെക്രട്ടറി അസൈനാർ കൊണ്ടോട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ ചരിത്ര പ്രഭാഷകനായ അറക്കൽ അബ്ദുറഹ്മാൻ സാഹിബ് വാഗൺ ട്രാജഡി അനുസ്മരണത്തിന്റെ മുഖ്യ പ്രഭാഷണം നടത്തും. കെ.എം.സി.സി. ബഹ്‌റൈൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ, സീനിയർ ഭാരവാഹി വി.എച്ച്. അബ്ദുള്ള വെളിയങ്കോട്, ജില്ലാ ഭാരവാഹികളായ അലി സാഹിബ്, അനീസ് ബാബു തുടങ്ങി സ്റ്റേറ്റ്, ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.
വാർഷിക സമ്മേളനത്തിന് മുന്നോടിയായി മനാമ കെ.എം.സി.സി. ഓഫീസിൽ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജനറൽ സെക്രട്ടറി എം. മൗസൽ മൂപ്പൻ തിരൂർ വാർഷിക റിപ്പോർട്ടും, ട്രഷറർ ജാസിർ കന്മനം വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. യോഗത്തിൽ ഓർഗനൈസിങ് സെക്രട്ടറി റമീസ് കൽപ സ്വാഗതവും, പുതിയ ട്രഷറർ റഷീദ് കൊടിയത്തൂർ നന്ദിയും രേഖപ്പെടുത്തി. ജാസിർ കന്മനത്തെ ഒഴിവുവന്ന മലപ്പുറം ജില്ലാ ഭാരവാഹി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. തുടർന്ന് മണ്ഡലം ട്രഷററായി റഷീദ് കൊടിയത്തൂരിനെയും നിയമിച്ചു. ചടങ്ങിൽ കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം വാർഷിക സമ്മേളന പോസ്റ്റർ പ്രകാശനം ഡോക്ടർ റാഷിദ് ഗസ്സാലി കൂളിവയൽ നിർവഹിച്ചു.
സുലൈമാൻ മുസ്‌ലിയാർ പട്ടർനടക്കാവ്, എം. മൊയ്തീൻ ബാവ മൂപ്പൻ ചെമ്പ്ര, ഇബ്രാഹിം പരിയാപുരം, ഫാറൂഖ് തിരൂർ, താജു ചെമ്പ്ര, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ഷാഫി ചെമ്പ്ര, അബ്ദുസലാം എന്നിവരും യോഗത്തിൽ പങ്കെടുത്തു.
aa
