നിയാർക് 'സ്പർശം 2025' പ്രചാരണ യോഗം മനാമയിൽ നടന്നു; 'ട്രിക്‌സ് മാനിയ 2.0' മുഖ്യ ആകർഷണം


പ്രദീപ് പുറവങ്കര

മനാമ: നിയാർക് ബഹ്‌റൈൻ ചാപ്റ്റർ നവംബർ 28 വെള്ളിയാഴ്ച അൽ അഹ്‌ലി ക്ലബ്ബിലെ ബാങ്ക്‌റ്റ് ഹാളിൽ സംഘടിപ്പിക്കുന്ന 'സ്പർശം 2025' പരിപാടിയുടെ പ്രചാരണ യോഗം ബി.എം.സി ഹാളിൽ നടന്നു. നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്) നടത്തുന്ന ഈ ചാരിറ്റി ഇവന്റിന്റെ പ്രചാരണ പരിപാടി സംഘാടക സമിതി മുഖ്യ രക്ഷാധികാരി ഡോ. പി. വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു.

നിയാർക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെ.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഹനീഫ് കടലൂർ നന്ദിയും രേഖപ്പെടുത്തി. സംഘാടക സമിതി ചെയർമാൻ കെ. ടി. സലിം യോഗ നടപടികൾ നിയന്ത്രിച്ചു.

രക്ഷാധികാരിയും ഇവന്റ് കോർഡിനേറ്ററുമായ ഫ്രാൻസിസ് കൈതാരത്ത്, ഫിനാൻസ് കൺവീനർ അസീൽ അബ്ദുൽറഹ്മാൻ, ഇൻവിറ്റേഷൻ കൺവീനർ നൗഷാദ് ടി. പി, വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 'സ്പർശം 2025' പരിപാടിയുടെ മുഖ്യ ആകർഷണം പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന "ട്രിക്‌സ് മാനിയ 2.0" എന്ന പരിപാടിയാണ്.

ഭിന്നശേഷി കുട്ടികൾക്കായി കൊയിലാണ്ടി പന്തലായനിയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസേർച്ച് സെന്ററിനെക്കുറിച്ച് വിശദീകരിക്കാൻ ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ. പിയും, നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനുസ് ടി. കെയും നവംബർ 28 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ നടക്കുന്ന പ്രധാന പരിപാടിയിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

article-image

aa

You might also like

  • Straight Forward

Most Viewed