'നമ്മളോണം 2025': ചാവക്കാട്ടുകാരുടെ ആഗോള സൗഹൃദക്കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ l പ്രവാസി കൂട്ടായ്മയായ 'നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്' ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം, 'നമ്മളോണം 2025' എന്ന പേരിൽ, വിപുലമായി സംഘടിപ്പിച്ചു. സല്ലാക്കിലുള്ള ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വെച്ചാണ് വർണ്ണാഭമായ ആഘോഷ പരിപാടികൾ അരങ്ങേറിയത്.
കേരളത്തിന്റെ തനത് ശൈലിയിൽ അംഗങ്ങൾക്കായി ഒരുക്കിയ ഓണാഘോഷം സ്പാക് ഗ്രൂപ്പ് ചെയർമാൻ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. സംഘടനയുടെ പ്രസിഡന്റ് ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി സജീർ കറുകമാട് സ്വാഗതം ആശംസിച്ചു. ഗ്ലോബൽ കോർഡിനേറ്റർ യൂസുഫ് അലി നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിലെ സാംസ്കാരിക, സാമൂഹിക മേഖലയിലെ പ്രമുഖരായ റഫീഖ് അബ്ദുള്ള, ഗഫൂർ കൈപ്പമംഗലം, ഫിറോസ് തിരുവത്ര, വീരമണി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
വിവിധങ്ങളായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. ബഹ്‌റൈനിലെ പ്രാദേശിക മ്യൂസിക്കൽ ബാൻഡായ 'റബ്ബർ ബാൻഡി'ന്റെ ഗാനമേള, അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, ആസ്ട്രാ ഡാൻസ് ഗ്രൂപ്പിന്റെ സിനിമാറ്റിക് ഡാൻസ് പ്രോഗ്രാം, തിരുവാതിര, നാസിക് ഡോൾ സംഗീത വാദ്യമേളങ്ങൾ എന്നിവ പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി.
എക്സിക്യൂട്ടീവ് അംഗങ്ങളായ സമദ് ചാവക്കാട്, നിഷിൽ കരിപ്പോട്ട്, ശാഹുൽ ഹമീദ്, വൈശാഖ്, നൗഷാദ് അമ്മാനത്തു ഹിഷാം, റാഫി, ജാഫർ ഗണേഷ്, റാഫി ഗുരുവായൂർ, റാഫി തളിക്കുളം, ഷഫീഖ് അവിയൂർ, യൂസുഫ്, സിറാജ്, വിജയൻ, ഷാജഹാൻ, ദിവാകരൻ, അഫസർ ഷമീർ, റെജി നൗഷാദ്, ഷഹന സിറാജ്, ഷംന നിഷിൽ, ജസ്‌ന റാഫി, റാണി ശാഹുൽ ഹമീദ്, ബിജിഷ യൂസുഫ് അലി, ശില്പ സുജിത്, ഐശ്വര്യ സബീഷ്, ജിനി പ്രസന്നകുമാർ, അസ്ന ഷംസു, റൗഷ ഷുഹൈബ്, നിലോഫർ അക്ബർ, റിനി ബഷീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ssdsf
