അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലുമായി ചേർന്ന് സ്പാക് ഗ്രൂപ്പ് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലുമായി സഹകരിച്ച് ദി ഡെയ്‌ലി ട്രിബ്യൂൺ, ന്യൂസ് ഓഫ് ബഹ്‌റൈൻ, ഫോർ പി എം ജീവനക്കാർക്കായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ഫാത്തിമ അബ്ദുൾഹമീദ് അലി ഇബ്രാഹിം അലാറാദി ബോധവത്കരണ സെഷന് നേതൃത്വം നൽകി.
പതിവായുള്ള സ്‌ക്രീനിംഗുകൾ, സ്വയം പരിശോധനകൾ, നേരത്തെയുള്ള രോഗനിർണയം എന്നിവയുടെ പ്രാധാന്യം ഡോക്ടർ വിശദീകരിച്ചു. വനിത ജീവനക്കാർക്കായി സൗജന്യ ആരോഗ്യ പരിശോധനകളും മാമോഗ്രാം ടെസ്റ്റുകളും ഇതിന്റെ ഭാഗമായി നൽകി.
സ്പാക് ഗ്രൂപ്പ് ചെയർമാൻ പി ഉണ്ണികൃഷ്ണൻ, ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ, അൽ ഹിലാൽ ഹെൽത്ത്‌കെയർ സി.ഇ.ഒ. ഡോ. ശരത് ചന്ദ്രൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
sdfds