ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം ഡിസംബർ 19ന്

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. ഡിസംബർ 19ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരിലുള്ള നഗരിയിലാണ് സമ്മേളനം നടക്കുക. പ്രതിഭ ഹാളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം പ്രതിഭ മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ പി. ശ്രീജിത്ത്, സുബൈർ കണ്ണൂർ, എൻ. കെ. വീരമണി, എൻ. വി. ലിവിൻ കുമാർ, ഗിരീഷ് മോഹനൻ, കേന്ദ്ര കമ്മറ്റി അംഗം റീഗ് പ്രദീപ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗത സംഘം പാനൽ അവതരിപ്പിച്ച് സംസാരിച്ചു.
പ്രതിഭ ജോയിന്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ മഹേഷ് കെ. വി. അധ്യക്ഷനായിരുന്ന യോഗത്തിൽ മെമ്പർഷിപ്പ് സെക്രട്ടറി അനീഷ് പി. വി. സ്വാഗതവും ട്രഷറർ രഞ്ജിത്ത് കുന്നന്താനം നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ ബിനു മണ്ണിൽ ചെയർമാനായും, എൻ. വി. ലിവിൻ കുമാർ ജനറൽ കൺവീനറായും, വി. കെ. സുലേഷ്, നിഷ സതീഷ് എന്നിവർ ജോയിന്റ് കൺവീനർമാരായമുള്ള സ്വാഗതസംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഗിരീഷ് മോഹനൻ, അനീഷ് പി.വി (സാമ്പത്തികം), മഹേഷ് കെ.വി, നിരൻ സുബ്രഹ്മണ്യൻ (പ്രചരണം), ബിനു കരുണാകരൻ, ജോഷി ഗുരുവായൂർ (വേദി), ഷിജു പിണറായി, രാജേഷ് അറ്റാച്ചേരി (നഗരി), അനിൽ കെ. പി., രജീഷ് വി (രജിസ്‌ട്രേഷൻ), പ്രദീപ് പതേരി, ബൈജു (മീഡിയ), ജയകുമാർ, സജേഷ് ശിവ (ഭക്ഷണം), റീഗ് പ്രദീപ്, അനിൽ സി. കെ. (റിസപ്ഷൻ), നൗഷാദ് പൂനൂർ, ജയരാജ് വെള്ളിനേഴി (സ്റ്റേഷനറി), സജീവൻ മാക്കണ്ടി, അജീഷ് കെ.എം. (വോളന്റിയർ), റാഫി, ഗംഗാധരൻ മുണ്ടത് (അനുബന്ധ പരിപാടി - സ്പോർട്സ്), നൗഷാദ് പൂനൂർ, ജയേഷ് വി.കെ. (അനുബന്ധ പരിപാടി - രക്തദാനം) എന്നിവരാണ് മറ്റ് അംഗങ്ങൾ. സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
dsgdsg