ഓണനിലാവ് 2025 സംഘടിപ്പിച്ച് കണ്ണൂർ സർഗ്ഗവേദി

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ കണ്ണൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ അദ്ലിയ ഓറ ആർട്സ് സെന്ററിൽ ഓണനിലാവ് 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. 500ലധികം ആളുകളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദീർഘകാല പ്രവാസിയും ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ മുൻ ചെയർമാനുമായ ഗോവിന്ദനും, മംഗള ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ശ്രീകുമാറും പരിപാടിയിൽ ആദരിക്കപ്പെട്ടു. പ്രസിഡണ്ട് ബേബിഗണേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സർഗ്ഗവേദി സെക്രട്ടറി ബിജിത്ത് സ്വാഗതം പറഞ്ഞു.
രക്ഷാധികാരിമാരായ അജിത് കണ്ണൂർ, രഞ്ജിത്ത്. സി.വി., സുദേഷ്, സതീഷ്, സന്തോഷ് കൊമ്പിലാത്ത്, ഹേമന്ത് രത്നം, സനൽ കുമാർ, സുനിൽ, അശ്വിൻ, രത്നകുമാർ പാലയാട്ട്, മുരളി സൽമാബാദ്, മനോജ് പീലിക്കോട്, വിജയൻ പി.കെ., സന്തോഷ്, റോഷി, അഭിലാഷ്, സജീവൻ അവതാർ, പ്രഭാകരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
dfgdf
ശൃംഗാ ശ്രീജിത്തിന്റെ പൂജാ നൃത്തത്തോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. പ്രമുഖ വയലിനിസ്റ്റ് ശശീധരനും സംഘവും അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷൻ, ഷാരോൺ വിനീഷ് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ശുഭ അജിത് നിർദേശിച്ച സംഘനൃത്തം, പയ്യന്നൂർ സഹൃദയുടെ നാടൻ പാട്ടും കൈകൊട്ടികളും, വിഭവ സമൃദ്ധമായ കണ്ണൂരിന്റെ തനതായ ഓണ സദ്യയും ഓണനിലാവിനെ ശ്രദ്ധേയമാക്കി.
അഭിലാഷ് വെള്ളുക്കയ്യ അവതാരകനായ പരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്റർ സന്തോഷ് കൊമ്പിലത്തായിരുന്നു. ഉണ്ണികൃഷ്ണൻ പി. കെ. നന്ദി രേഖപ്പെടുത്തി.
dfgdfg