ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l തൃശ്ശൂർ സ്വദേശികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ തൃശ്ശൂർ കുടുംബം (BTK), പൊന്നോണം 2025 എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം സൽമാനിയ കെ-സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
വിവിധ കലാ-കായിക വിനോദങ്ങൾ, സംഗീതം, നൃത്തം, ഒപ്പന, തിരുവാതിര തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ ആഘോഷപരിപാടികളുടെ ഭാഗമായി അരങ്ങേറി. ബഹ്‌റൈൻ സോപാനം വാദ്യകലാകേന്ദ്രത്തിലെ 60ലധികം കലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളവും ഇതോടൊപ്പം നടന്നു. സിനിമ പിന്നണി ഗായിക ഡോ. സൗമ്യ സനാദനൻ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ തരംഗ് മ്യൂസിക് ബാൻഡ് അവതരപ്പിച്ച വിവിധ ഗാനങ്ങളും ശ്രദ്ധേയമായി.
കൺവീനർ സാജു ജോസ് മുല്ലപ്പിള്ളി, ജോയിന്റ് കൺവീനർ അർജുൻ ഇത്തിക്കാട്ട്, പ്രസിഡന്റ് ജോഫി നീലങ്കാവിൽ, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രെഷറർ നീരജ് ഇളയിടത്ത്, വൈസ് പ്രസിഡന്റ് അനീഷ് പത്മനാഭൻ, എന്റർടൈൻമെന്റ് സെക്രട്ടറി നിജേഷ് മാള, മെമ്പർഷിപ്പ് സെക്രട്ടറി അജിത് മണ്ണത്ത്, സോഷ്യൽ മീഡിയ കോർഡിനേറ്റർ അഷ്‌റഫ് ഹൈദ്രു, ഫൗണ്ടർ അംഗം വിനോദ് ഇരിക്കാലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലേഡീസ് വിംഗ് പ്രസിഡണ്ട് ഷോജി ജിജോ, സെക്രട്ടറി ജോയ്സി സണ്ണി , ട്രഷറർ പ്രസീത ജതീഷ് എന്നിവരും പ്രജുല അജിത്, നിജ ശ്രീജിൻ, അശ്വതി അനൂപ്, അഞ്ചു അനീഷ്, ഋതുഷ നീരജ് എന്നിവരും പരിപാടിയുടെ വിജയത്തിനായി സഹകരിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ജനത ഗ്യാരേജ് മാനേജിങ് ഡയറക്ടർ ബിജു, മോക്ഷ ജ്വല്ലറി മാനേജിങ് ഡയറക്ടർ അജേഷ് കണ്ണൻ, സംഗമം ഇരിഞ്ഞാലക്കുട സെക്രട്ടറി വിജയൻ എന്നിവർ ആശംസകൾ നേർന്നു. അർജുൻ ഇത്തിക്കാട്ട് നന്ദി രേഖപ്പെടുത്തി.
dfdf