ഇന്ത്യൻ ക്ലബ്ബിന്റെ 'ആവണി 2025' ഓണാഘോഷം സമാപിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികളായ 'ആവണി 2025', ഓണസദ്യയോടെ സമാപിച്ചു. രാജ്യസഭാ എം.പി. ശ്രീ. ജോൺ ബ്രിട്ടാസ് ദീപം തെളിച്ചാണ് ഇക്കൊല്ലത്തെ ഓണസദ്യക്ക് തുടക്കമായത്. നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
3500 ഓളം പേരാണ് ഓണസദ്യയിൽ പങ്കെടുത്തത്. പാചക വിദഗ്ദ്ധൻ ജയൻ സുകുമാര പിള്ളയും സംഘവും ഇന്ത്യയിൽ നിന്ന് നേരിട്ട് എത്തിയാണ് ക്ലബ്ബിനുവേണ്ടി വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്. ടീം ആരവം അവതരിപ്പിച്ച നാടൻ പാട്ടുകളും സദസിനെ ആകർഷിച്ചു.
sfsf
സെപ്റ്റംബർ 18-ന് ആരംഭിച്ച മൂന്നാഴ്ച നീണ്ട ഓണാഘോഷ പരിപാടികളാണ് ഓണസദ്യയോടെ പ്രസിഡന്റ് ജോസഫ് ജോയിയുടെയും ജനറൽ സെക്രട്ടറി അനിൽ കുമാറിന്റെയും ഒപ്പമുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. സാനി പോളായിരുന്നു കൺവീനറായി നിയമിച്ചത്.
sdfg