തൊഴിൽ നിയമലംഘനം: ഒരു ലക്ഷത്തിലധികം പരിശോധനകൾ, 11,245 അനധികൃത തൊഴിലാളികളെ നാടുകടത്തി

പ്രദീപ് പുറവങ്കര
മനാമ l രാജ്യത്തെ തൊഴിൽ വിപണിയുടെ സ്ഥിരതയും മത്സരശേഷിയും സംരക്ഷിക്കുന്നതിനുള്ള ദേശീയ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ആദ്യം മുതൽ ഇതുവരെ ഒരു ലക്ഷത്തിലധികംതൊഴിൽ പരിശോധനകൾ നടത്തിയതായും 11245 തൊഴിലാളികളെ നാട് കടത്തിയതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. തൊഴിൽ നിയമലംഘനങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എൽ.എം.ആർ.എ.യുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.
ഒക്ടോബർ 5 മുതൽ 11 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ എൽ.എം.ആർ.എ. കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഈ ഒരാഴ്ചക്കാലയളവിൽ ആകെ 1,906 പരിശോധനാ സന്ദർശനങ്ങളും 28 സംയുക്ത കാമ്പയിനുകളും നടന്നു. ഈ കാലയളവിൽ 15 അനധികൃത തൊഴിലാളികളെ കണ്ടെത്തുകയും 97 പ്രവാസികളെ നാടുകടത്തുകയും ചെയ്തു.
നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എൽ.എം.ആർ.എ. പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പയിനുകൾ ശക്തമാക്കുമെന്നും, തൊഴിൽ വിപണിയുടെ സ്ഥിരതയെയും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി തുടരുമെന്നും എൽ.എം.ആർ.എ. ആവർത്തിച്ച് ഓർമ്മിപ്പിച്ചു.
dgdg