ഐ.സി.എഫ്. ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഐ.സി.എഫ്. ബഹ്റൈൻ ഉംറ സർവ്വീസ് വഴിയുള്ള ഉംറ യാത്രക്കാർക്കും മറ്റുമായി മനാമ സുന്നി സെന്ററിൽ രണ്ട് ദിവസത്തെ സൗജന്യ പഠന ക്ലാസ് സംഘടിപ്പിച്ചു. സാധാരണക്കാർക്ക് സമ്പൂർണ്ണമായ വിധത്തിൽ ഉംറ കർമ്മം നിർവഹിക്കുന്നതിന് സഹായകരമാകുന്ന വിധത്തിൽ വിഷയങ്ങൾ ലളിതമായും പ്രാക്ടിക്കലായും വിശദീകരിക്കപ്പെട്ട ക്ലാസുകൾക്ക് ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി നേതൃത്വം നൽകി.
ഐ.സി.എഫ്. ഉംറ സർവീസിന് കീഴിൽ ഈ മാസം 16ന് യാത്ര തിരിക്കുന്ന 50 അംഗ സംഘം 25 ന് തിരിച്ചെത്തും. അടുത്ത സംഘങ്ങൾ നവംബർ 20 നും ഡിസംബർ 11 നും യാത്ര തിരിക്കും.
ബഹ്റൈൻ ദേശീയ ദിന അവധി ഉപയോഗപ്പെടുത്തി യാത്ര ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 15 ന് പുറപ്പെട്ട് 19ന് തിരിച്ചെത്തുന്ന വിധത്തിൽ അഞ്ച് ദിവസത്തെ യാത്രാസൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്നും വിശദ വിവരങ്ങൾക്ക് 33372338 അല്ലെങ്കിൽ 33892169 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
േ്ു്േു