ബഹ്റൈൻ ഹോപ്പ് പ്രീമിയർ ലീഗ് മൂന്നാം സീസൺ: ഒക്ടോബർ 31ന് നടക്കും


പ്രദീപ് പുറവങ്കര

മനാമ I ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഹോപ്പ് പ്രീമിയർ ലീഗിന്റെ (HPL) മൂന്നാം സീസൺ സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ അരങ്ങേറുന്നു. ഒക്ടോബർ 31 വെള്ളിയാഴ്ച പകലും രാത്രിയുമായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ പ്രമുഖരായ 12 അസോസിയേഷനുകളാണ് ഈ സീസണിൽ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.

മത്സരങ്ങൾക്ക് മുന്നോടിയായി ടീം ക്യാപ്റ്റന്മാരുടെ യോഗം (ക്യാപ്റ്റൻസ് മീറ്റ്) സംഘടിപ്പിച്ചു. ഹോപ്പ് ബഹ്‌റൈൻ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം ആശംസിച്ചു. HPL കൺവീനർ അൻസാർ മുഹമ്മദും ചീഫ് കോർഡിനേറ്റർ സിബിൻ സലീമും ചേർന്ന് ടൂർണമെന്റിന്റെ ഘടനയും മത്സര നിയമങ്ങളും വിശദീകരിച്ചു. കമ്മിറ്റി അംഗം മനോജ് സാമ്പൻ സന്നിഹിതർക്ക് നന്ദി രേഖപ്പെടുത്തി. ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീമിന്റെയും ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് ടൂർണമെന്റ് നടത്തുന്നത്.

article-image

cdcsdsasd

You might also like

  • Straight Forward

Most Viewed