നിയാർക് ബഹ്‌റൈൻ "സ്പർശം 2025" - സംഘാടക സമിതി രൂപീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ I നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്) ബഹ്‌റൈൻ ചാപ്റ്റർ നംവബർ 28 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 10 വരെ സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിലെ ബാൻക്വറ്റ്‌ ഹാളിൽ സംഘടിപ്പിക്കുന്ന "സ്പർശം 2025" എന്ന പൊതു പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം ബിഎംസി ഹാളിൽ നടന്നു. അറിയപ്പെടുന്ന മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന "ട്രിക്സ് മാനിയ 2.0"എന്ന മെന്റലിസം ഷോ, നിയാർക് ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് കെ.പി, നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി.കെ. യൂനിസ് എന്നിവർ നെസ്റ്റ് - നിയാർക് പ്രവർത്തനങ്ങൾ പൊതു സമൂഹത്തിനായി പരിചയപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ അന്നേ ദിവസം നടക്കും. പ്രവേശനം സൗജ്യമായിരിക്കും.

നിയാർക് ബഹ്‌റൈൻ ചാപ്റ്റര്‍ ചെയർമാൻ ഫറൂഖ് കെ. കെ യുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രുപീകരണ യോഗത്തിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രെഷറർ അനസ് ഹബീബ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് 101 അംഗങ്ങളടങ്ങുന്ന സംഘാടക സമിതിയുടെ പ്രഖ്യാപനം നടത്തി.

ഡോ: പി. വി. ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത് (രക്ഷാധികാരികൾ), കെ. ടി. സലിം (ചെയർമാൻ), സുജിത്ത് പിള്ള (വൈസ് ചെയർമാൻ), ഹനീഫ് കടലൂർ (ജനറൽ കൺവീനർ), ജൈസൽ അഹ്മദ് (ജോയിൻ കൺവീനർ), വിവിധ സബ് കമ്മിറ്റി കൺവീനർമാരായി അസീൽ അബ്ദുൽറഹ്മാൻ (സ്‌പോൺസർഷിപ്), നൗഷാദ് ടി. പി (ഇൻവിറ്റേഷൻ), ഇല്യാസ് കൈനോത്ത് (വളണ്ടിയർ), നൗഫൽ അൻസാസ് (മീഡിയ ആൻഡ് പബ്ലിസിറ്റി), ആബിദ് കുട്ടീസ് (സ്റ്റേജ് ആൻഡ് വെന്യൂ), ഓ.കെ. കാസിം (റിസെപ്ഷൻ), നദീർ കാപ്പാട് (ഹോസ്പിറ്റാലിറ്റി), ഫൈസൽ കൊയിലാണ്ടി (ട്രാൻസ്‌പോർട്ടേഷൻ) എന്നിവരെയും തെരെഞ്ഞെടുത്തു.

ജമീല അബ്ദുൾറഹ്മാൻ (പ്രസിഡണ്ട്), സാജിദ കരീം (സെക്രട്ടറി), ആബിദ ഹനീഫ്, ജിൽഷാ സമീഹ്, അബി ഫിറോസ് (കോർഡിനേറ്റേഴ്‌സ്) എന്നിർ ഭാരവാഹികളായ നിയാർക് ബഹ്‌റൈൻ വനിതാ വിഭാഗം പ്രചാരണ പ്രവർത്തനങ്ങൾ ഇതിനകം നടത്തിവരുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

ASDASAS

You might also like

Most Viewed