അടച്ചുപൂട്ടുമെന്ന വാർത്ത നിക്ഷേധിച്ച് ബഹ്റൈനിലെ അൽ മുൻതസ മാർക്കറ്റ്

പ്രദീപ് പുറവങ്കര
മനാമ: അൽ മുൻതസ മാർക്കറ്റിന്റെ ബഹ്‌റൈനിലെ ശാഖകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു. തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ്, എല്ലാ ശാഖകളും പതിവുപോലെ പ്രവർത്തനം തുടരുകയാണെന്നും ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചത്.
അതേസമയം ചില ഉൽപ്പന്നങ്ങളുടെ ലഭ്യതയെ ബാധിച്ച സപ്ലൈ ചെയിൻ വെല്ലുവിളികൾ നിലവിൽ നേരിടുന്നുണ്ടെന്ന് കമ്പനി വിശദീകരിച്ചു. ഈ വെല്ലുവിളികളെ അതിജീവിക്കാൻ ഊർജ്ജിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
aa