യുഎൻഎ നഴ്സസ് ഫാമിലി ബഹ്‌റൈൻ ഓണോത്സവം 2k25 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l യുഎൻഎ നഴ്സസ് ഫാമിലി ബഹ്‌റൈന്റെ ഓണാഘോഷം സൽമാനിയയിലെ കെ സിറ്റി ഹാളിൽ വെച്ച് ഓണോത്സവം 2k25 എന്ന പേരിൽ നടന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് ജിബി ജോൺ , സെക്രട്ടറി അരുൺജിത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പ്രോഗ്രാം കമ്മറ്റി കൺവീനർ സിറിൽ ആശംസകൾ നേർന്നു.
്േിെ്ി
െ്മനെ
നി്െ
രക്ഷാധികാരിയായ ഡേവിസ്, ജോൺസൻ എന്നിവർ സംഘാടക സമിതിക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, കുട്ടികൾക്കായുള്ള വിവിധ ഗെയിമുകൾ, അംഗങ്ങളുടെ വടം വലി മത്സരം എന്നിവയും നടന്നു. ജോയിന്റ് സെക്രട്ടറി മിനി മാത്യു നന്ദി രേഖപ്പെടുത്തി.
്േിേ്ി