കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l കൊല്ലം പ്രവാസി അസോസിയേഷൻ നടത്തി വരുന്ന പോന്നോണം 2025 ന്റെ ഭാഗമായി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകനും കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷാധികാരിയുമായ ബിജു മലയിൽ മുഖ്യഅതിഥിയായും എസ് എൻ സി എസ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് വിശിഷ്ട അതിഥിയായും പങ്കെടുത്തു.
്േം്ി
്േി്േ
്ിേ്ി
കെ പി എ മുഹറഖ് ഏരിയ പ്രസിഡന്റ് മുനീർ പി അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി ഷഫീഖ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, കെ പി എ സ്ഥാപക ട്രഷറർ രാജ് കൃഷ്ണൻ,കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഏരിയ കോഡിനേറ്ററുമായ ഷാഹിൻ മഞ്ഞപ്പാറ, ഏരിയ ജോയിന്റ് സെക്രട്ടറി നിഥിൻ ജോർജ് ഏരിയ വൈസ് പ്രസിഡന്റ് അജൂബ് എന്നിവർ ആശംസകൾ നേർന്നു. മുഹറഖ് ഏരിയ ട്രെഷറർ അജി അനിരുദ്ധൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം, അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
നംന