ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ വനിതാ വീട്ടുജോലിക്കാർക്കായി സ്തനാർബുദ അവബോധ കാമ്പയിൻ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ , അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് വനിതാ വീട്ടുജോലിക്കാർക്കായി ഒരു സ്തനാർബുദ അവബോധ കാമ്പയിൻ നടത്തി. മനാമയിലെ അമേരിക്കൻ മിഷൻ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഏകദേശം 70 വീട്ടുജോലിക്കാർ പങ്കെടുത്തു. മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രാലയത്തിലെ നെദൽ അബ്ദുല്ല പങ്കെടുത്തു.
്ി്േി
ോേേ്ി
ംനംമന
േ്ിേി
മംനം
പങ്കെടുത്ത 70 പേരും ബി.പി പരിശോധന കഴിഞ്ഞ ശേഷം, ശാരീരിക പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും നടത്തി. ഡോ. ലക്ഷ്മി ഗോവിന്ദ് നേരത്തേയുള്ള സ്‌ക്രീനിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും സ്വയം പരിശോധന ചെയ്യുന്നതിനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. ഹോസ്പിറ്റൽ സ്റ്റാഫ് നഴ്‌സ് മറിയാമ്മ കോശിയും ശാന്തി ട്രീസ നൊറോണയും ആവശ്യമായ പിന്തുണ നൽകി. ഐ.സി.ആർ.എഫ് വനിതാ ഫോറം ടീം അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
ു്ു