തിരുവസന്തം - 1500; ഐ.സി.എഫ്. സൽമാബാദ് റീജിയൻ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l തിരുവസന്തം - 1500 ശീർഷകത്തിൽ നടന്നു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ്. സൽമാബാദ് റീജിയൻ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഹാഷിം മുസ്ലാരുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അബ്ദുൽ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്‌ലാടനം ചെയ്തു.

ഖമീസ് അൽ മാജിദ് സ്കൂളിൽ നടന്ന ഫെസ്റ്റിൽ സൽമാബാദ് മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.

സമാപന സംഗമത്തിൽ പ്രമുഖ അറബി പണ്ഡിതൻ ശൈഖ് ദർവീശ് മുഖ്യാതിഥിയായിരുന്നു. അബ്ദു റഹീം സഖാഫി വരവൂർ സന്ദേശ പ്രഭാഷണം നടത്തി. മൻസൂർ അഹ്സനി വടകര, ഹംസ ഖാലിദ് സഖാഫി, ശഫീഖ് മുസ്ല്യാർ വെള്ളൂർ, സഹീർ ഫാളിലി, എന്നിവരും സംസാരിച്ചു.

article-image

dsff

You might also like

Most Viewed