ബലാത്സംഗക്കേസിൽ റാപ്പർ വേടനതിരേ കുറ്റപത്രം സമർപ്പിച്ചു

ഷീബ വിജയൻ
കൊച്ചി I ബലാത്സംഗക്കേസിൽ റാപ്പർ വേടനതിരേ തൃക്കാക്കര പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവയ്ക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ. അതേസമയം ഈ മാസം പത്തിന് വേടന്‍റെ ചോദ്യംചെയ്യൽ പൂർത്തിയായിരുന്നു. വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പോലീസിന് അന്നത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി.
saxcxzxz