സിഎച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം; കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫാ ഏരിയ കമ്മിറ്റി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫാ ഏരിയ കമ്മിറ്റി ഒക്ടോബർ 3ന് സംഘടിപ്പിക്കുന്ന സിഎച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേ ളനത്തോടനുബന്ധിച്ച് ഈസ്റ്റ് റിഫ സി എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് സാജിദ് കൊല്ലിയിലിന്റെ അധ്യക്ഷതയിൽ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി ഫൈസൽ കണ്ടീതാഴ ഉദ്ഘാടനം നിർവഹിച്ചു.
ഫസലു റഹ്മാൻ ഖിറാഅത്ത് പാരായണം നടത്തി. മാപ്പിള കലാ അക്കാദമി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് മാപ്പിള കലകളെ കുറിച്ചും കേരള ന്യൂനപക്ഷ സമുദായത്തിൽ വിവിധ തലങ്ങളിൽ ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും സദസ്സിനോട് സംവദിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ അബ്ദുൽ അസീസ്, മുൻ സംസ്ഥാന സെക്രട്ടറിയും ഹരിത കലാവേദി ചെയർമാനുമായ എം എ റഹ്മാൻ, ട്രഷറര്‍ സിദ്ധീഖ് എംകെ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് പതിനഞ്ചിൽപരം പേരാണ് മാപ്പിളപാട്ട് മത്സരത്തിൽ പങ്കെടുത്തത്. ജനറൽ സെക്രട്ടറി ടി ടി അഷ്‌റഫ് സ്വാഗതവും, ഷമീർ വി എം നന്ദിയും രേഖപ്പെടുത്തി.
dv