അൽ മന്നായി കമ്മ്യൂണിറ്റി സെന്റർ ‘കുടുംബം തകർക്കുന്ന ലിബറിലസം’ എന്ന വിഷയത്തെ ആസ്പദമാക്കി പരിപാടി സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l അൽ മന്നായി കമ്മ്യൂണിറ്റി സെന്റർ മലയാളം വിഭാഗം മനാമ മേഖലയുടെ നേതൃത്വത്തിൽ കെ.എം.സി.സി ഹാളിൽ ‘കുടുംബം തകർക്കുന്ന ലിബറിലിസം’ എന്ന വിഷയത്തെ ആസ്പദമാക്കി പരിപാടി സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ ഷാഹിദ് യൂസുഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് അബ്ദുൾ അസീസ് ടി.പി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. നന്മയിൽ അധിഷ്ഠിതമായ ജീവിത ലക്ഷ്യങ്ങൾ ഇല്ലാത്ത ജീവിത ആസ്വാദന ശൈലിയിലേക്കാണ് ലിബറിലിസം സമൂഹത്തെ ക്ഷണിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിച്ച സജ്ജാദ് ബിൻ അബ്ദു റസാഖ് ഓർമിപ്പിച്ചു.
‘ഖുർആൻ നമ്മുടെ ജീവിതത്തിൽ’ വിഷയത്തെ ആസ്‌പദമാക്കി വസീം അഹ്മദ് അൽ ഹികമിയുടെ പ്രഭാഷണം ശ്രദ്ധേയമായി. മജീദ് പട്ല നന്ദി പറഞ്ഞു.
asdf