പവിഴദ്വീപിലെ കോഴിക്കോട്ടുകാർ "ഓണോത്സവം" സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെകൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ "ഓണോത്സവം" എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ ഓണക്കളികൾക്കൊപ്പം, ഓണപ്പാട്ടുകൾ അടങ്ങിയ സംഗീത വിരുന്നും, കുട്ടികളുടെ നൃത്ത നൃത്ത്യങ്ങളും "ഓണോത്സവ"ത്തിനു മിഴിവേകി.
sdsg
കോഴിക്കോടിന്റെ തനത് രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. കൂട്ടായ്മയുടെ ആക്ടിങ് പ്രസിഡന്റ് പ്രീജിത്ത്, ജനറൽ സെക്രട്ടറി പ്രജി ചേവായൂർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി.
sdfdsg