സിവിൽ ഏവിയേഷൻ; സുരക്ഷാ മികവിന് ബഹ്‌റൈന് ഐ.സി.എ.ഒ കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ്


പ്രദീപ് പുറവങ്കര

മനാമ l സിവിൽ ഏവിയേഷൻ രംഗത്തെ സുരക്ഷാ പുരോഗതിയിലെ മികച്ച പ്രകടനത്തിന് ബഹ്‌റൈന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് ലഭിച്ചു. സിവിൽ ഏവിയേഷൻ രംഗത്തെ ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര അംഗീകാരങ്ങളിൽ ഒന്നാണിത്.

കാനഡയിൽ നടന്ന ഐ.സി.എ.ഒയുടെ 42-ാമത് അസംബ്ലിയുടെ ഉദ്ഘാടന സെഷനിൽ വെച്ച്, ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ കാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ഹുസൈൻ അൽ ശുവൈൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഏവിയേഷൻ സുരക്ഷ, സുരക്ഷിതത്വം, സുസ്ഥിരത എന്നീ മേഖലകളിൽ മികച്ച ഫലങ്ങൾ കൈവരിക്കുന്ന അംഗരാജ്യങ്ങൾക്കാണ് ഐ.സി.എ.ഒയുടെ കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് നൽകുന്നത്.

article-image

dfgdfg

You might also like

Most Viewed