2025-ലെ ആരോഗ്യസംരക്ഷണ സൂചികയിൽ ബഹ്‌റൈൻ അറബ് രാജ്യങ്ങൾക്കിടയിൽ അഞ്ചാമത്

പ്രദീപ് പുറവങ്കര
മനാമ l 2025-ലെ ആരോഗ്യസംരക്ഷണ സൂചികയിൽ ബഹ്‌റൈൻ അറബ് രാജ്യങ്ങൾക്കിടയിൽ മികച്ച സ്ഥാനം കരസ്ഥമാക്കി.സി.ഇ.ഒ. വേൾഡ് മാഗസിൻ ആണ് സൂചിക പുറത്തിറക്കിയത്. ഇത് പ്രകാരം അറബ് ലോകത്ത് അഞ്ചാം സ്ഥാനവും ആഗോളതലത്തിൽ 54-ാം സ്ഥാനവുമാണ് ബഹ്‌റൈൻ നേടിയത്.
38.48 പോയൻ്റാണ് രാജ്യം നേടിയത്. ഈ നേട്ടം ആരോഗ്യമേഖലയിൽ ബഹ്‌റൈൻ നിലവിൽ നടത്തുന്ന നിക്ഷേപങ്ങളെയും ശക്തമായ അടിസ്ഥാന സൗകര്യങ്ങളെയും പ്രതിഫലിക്കുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു. ആഗോളതലത്തിൽ 17-ാം സ്ഥാനം നേടിയ യുഎഇയാണ് അറബ് രാജ്യങ്ങളിൽ ഒന്നാമതായി എത്തിയത്. മരുന്നുകളുടെ ലഭ്യതയും വിലയും, ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ജീവനക്കാരുടെ എണ്ണം, ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിൽ സർക്കാരിൻ്റെ സന്നദ്ധതയും നിക്ഷേപങ്ങളും എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
efsf