ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ട്രാൻസ്റ്റെൻഡ് ബാൻഡിന്റെ സംഗീത കച്ചേരി 'മിസ്‌റ്റിക് മെലഡീസ്' മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. ഗസലുകൾ, സുഫി മെലഡികൾ, നൊസ്‌റ്റാൾജിക് ലൈറ്റ് മ്യൂസിക്, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ഗാനങ്ങളാണ് പരിപാടിയിൽ ആലപിച്ചത്.

ഐ.എസ്.ബി. വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി രേഖപ്പെടുത്തി. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജിനി മോഹൻ, മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ ആൻ്റ് അക്കാദമിക് അഡ്‌മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്‌റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്ത പരിപാടിയ്ക്ക് മുഹമ്മദ് ഹുസൈൻ മാലിം, സുദിൻ എബ്രഹാം, ജനാർദ്ദനൻ കെ എന്നിവർ നേതൃത്വം നൽകി.

article-image

dfsd

You might also like

Most Viewed