കെ.പി.എ അണ്ടർ-13 ഫുട്ബോൾ: ഷൂട്ടിംഗ് സ്റ്റാർസിനെ വീഴ്ത്തി ട്യൂബ്ലി കിംഗ്സ് ജേതാക്കളായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അണ്ടർ-13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് കിരീടം ചൂടി. ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കെ.പി.എ ഷൂട്ടിംഗ് സ്റ്റാർസിനെ പരാജയപ്പെടുത്തിയാണ് ട്യൂബ്ലി കിംഗ്സ് ജേതാക്കളായത്.

ആറോളം ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് കുട്ടിപ്പട കാഴ്ചവെച്ചത്. വിജയികൾക്കുള്ള മെഡലുകൾ അസോസിയേഷൻ സെക്രട്ടേറിയറ്റ് അംഗങ്ങളും, ട്രോഫി ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ചേർന്നും വിതരണം ചെയ്തു.

article-image

ചടങ്ങിൽ കെ.പി.എ ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി എന്നിവർ സന്നിഹിതരായിരുന്നു. സ്പോർട്സ് വിങ്ങ് ജനറൽ കൺവീനർ രാജ് കൃഷ്ണൻ, ഫുട്ബോൾ വിങ്ങ് കോഓർഡിനേറ്റർ ബിനു കുണ്ടറ, ക്രിക്കറ്റ് വിങ്ങ് കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ, ടഗ് ഓഫ് വാർ വിങ്ങ് കോഓർഡിനേറ്റർ രതിൻ തിലക് എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

കുട്ടികളുടെ കായികക്ഷമതയും ഫുട്ബോൾ അഭിരുചിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

article-image

ടൂർണമെന്റിന്റെ വിജയത്തിനായി ചിൽഡ്രൻസ് വിങ്ങ് കോർഡിനേറ്റർമാരായ അനൂബ് തങ്കച്ചൻ, ജോസ് മങ്ങാട്, പ്രവാസിശ്രീ ചെയർപേഴ്സൺ അഡ്വ. പ്രദീപ അനിൽ, ഹോസ്പിറ്റൽ വിങ്ങ് കൺവീനർ ജിബി ജോൺ, രമ്യാ ഗിരീഷ് എന്നിവരും വിവിധ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി അംഗങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. പ്രവാസിശ്രീ യൂണിറ്റ് അംഗങ്ങളുടെ സഹകരണത്തോടെയാണ് മത്സരങ്ങൾ ക്രമീകരിച്ചത്.

article-image

gjgjk

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed