ബഹ്‌റൈൻ നവകേരള നവകേരളോണം 2025 എന്ന പേരിൽ ഈ വർഷത്തെ ഓണം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമl ബഹ്‌റൈൻ നവകേരള നവകേരളോണം 2025 എന്ന പേരിൽ ഈ വർഷത്തെ ഓണം ആഘോഷിച്ചു. നവകേരള കുടുംബാംഗങ്ങൾക്കായി നടത്തിയ പരിപാടി ഐസിആർഎഫ് ചെയർമാൻ അഡ്വ. വി. കെ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷാജഹാൻ കരുവന്നൂരിന്റെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോകകേരള സഭ അംഗവും കോർഡിനേഷൻ സെക്രട്ടറിയുമായ ജേക്കബ് മാത്യു, ലോക കേരള സഭ അംഗവും ജോയിൻ കൺവീനറുമായ ഷാജി മൂതല, രക്ഷാധികാരി അജയകുമാർ.

കെ, ജോയിൻ കൺവീനർ റെയ്സൺ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി എ.കെ സുഹൈൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് നവകേരളോണം പ്രോഗ്രാം കൺവീനർ രാജ്കൃഷ്ണൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക പരിപാടികൾ, ഗെയിംസ് എന്നിവ അരങ്ങേറി. ഓണസദ്യയോട് കൂടി പരിപാടികൾ അവസാനിച്ചു.

article-image

േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed