പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ 'ഓണാരവം 2025'

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. 'ഓണാരവം 2025' എന്ന് പേരിട്ട പരിപാടി, അദാരി പാർക്കിലെ ഹാൾ നമ്പർ മൂന്നിലാണ് നടന്നത്. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി., സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവൽ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. അജു ടി. കോശി ആയിരുന്നു പരിപാടിയുടെ അവതാരകൻ. ജയ്സൺ വർഗീസ്, റോബിൻ ജോർജ് എന്നിവർ കൺവീനർമാരായിരുന്നു.
േ്േ്