കെസിഇസി ബഹ്റൈൻ മോട്ടിവേഷൻ സെമിനാർ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമl ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷൻ സെമിനാർ നടത്തി. സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തില്‍ വെച്ചാണ് സെമിനാര്‍ നടന്നത്.

കെ.സി.ഇ.സി. പ്രസിഡണ്ട് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ കണ്‍വീനര്‍ റവറന്റ് സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ സ്വാഗതം പറഞ്ഞു. സൈക്കോളജിസ്റ്റായ ഡോ. ഫെബ പേർസി പോൾ, ഡോ. സുരഭില പട്ടാലി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, ഫാദർ അനൂപ് സാം, ട്രഷറർ ജെറിന്‍ രാജ് സാം, സെന്റ് പീറ്റേഴ്സ് ചര്‍ച്ച് വൈസ് പ്രസിഡന്റ്‌ ബെന്നി പി മാത്യു എന്നിവര്‍ ആശംസകള്‍ നേർന്നു. പ്രോഗ്രാം കോഓർഡിനേറ്റർ ഏബ്രഹാം തോമസ് നന്ദി രേഖപ്പെടുത്തി.

article-image

േ്ി്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed