നീണ്ട ചൂടിന് വിട നൽകി ബഹ്റൈൻ ശരത്കാലത്തിലേക്ക്


പ്രദീപ് പുറവങ്കര

മനാമl ബഹ്‌റൈനിലെ വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ചതായി ബഹ്റൈൻ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നീണ്ട ചൂടിന് വിട നൽകി രാജ്യത്ത് ശരത്കാലമാണ് ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായി ബഹ്‌റൈൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈകാതെ തന്നെ രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസിന് താഴെയെത്തുമെന്നാണ് പ്രവചനം.

താപനില കുറയുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വലിയ അളവിൽ കുറയും. ഇതിന്റെ ഫലമായി, രാത്രി താപനില 30 ഡിഗ്രി സെൽഷ്യസിൽ നിന്ന് 27 ഡിഗ്രിയിലേക്കും പകൽ താപനില 38 ഡിഗ്രിയിൽ നിന്ന് 35 ഡിഗ്രിയിലേക്കും കുറയും. ഒക്ടോബർ അവസാനത്തോടെ രാത്രികളിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങുമെന്നും നവംബർ അവസാനം വരെ ഈ താപനില കുറയുന്നത് തുടരുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു.

സെപ്റ്റംബർ 25 വരെ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമായി തുടരാൻ സാധ്യതയുണ്ട്. ഇടത്തരം മുതൽ ശക്തമായ വേഗതയിൽ വീശുന്ന കാറ്റ് കാരണം കടലിൽ തിരമാലകൾ ഉയരാനും തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ, കടലിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed