കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം; സി.കെ. ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പോലീസ് പരിശോധന


ഷീബ വിജയൻ

കൊച്ചി I സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണ കേസിൽ പ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പോലീസ് പരിശോധന. പറവൂർ സിഐയുടെ നേതൃത്വത്തിലാണ് പരിശോധന. ഗോപാലകൃഷ്ണന്‍റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഇയാൾ ഒളിവിൽ തുടരുന്നതിനിടെയാണ് പരിശോധന. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പോലീസിന്‍റെ തീരുമാനം. സമൂഹമാധ്യമത്തിലൂടെ സൈബർ ആക്രമണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് കെ.ജെ. ഷൈൻ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ സൈബർ പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തിരുന്നു.


ഷൈനിന്‍റെ പരാതിയിൽ സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകൾപ്പെടെ ചുമത്തി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. യും ഉദ്യോഗസ്ഥരും കൊച്ചി സൈബർ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്.

article-image

saadsdsadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed