ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷമായ 'ആവണി ഓണം ഫിയസ്റ്റ 2025'-ന് തുടക്കമായി

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷമായ 'ആവണി ഓണം ഫിയസ്റ്റ 2025'-ന് തുടക്കമായി. പ്രശസ്ത നർത്തകനും ടിവി റിയാലിറ്റി ഷോയായ 'ഡി4 ഡാൻസ്' വിജയിയുമായ റംസാൻ മുഹമ്മദ് ഉദ്ഘാടനചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം, 'ഡാൻസ് ധമാക്ക 2' സിനിമാറ്റിക് ഡാൻസ് മത്സരം നടന്നു.
ജൂനിയർ, സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 10 ടീമുകൾ പങ്കെടുത്തു.'ആവണി ഓണം ഫിയസ്റ്റ 2025'-ന്റെ ഭാഗമായി സെപ്റ്റംബർ 24ന് തിരുവാതിര മത്സരം, സെപ്റ്റംബർ 25ന് ഓണപ്പാട്ട്, ഓണപ്പുടവ മത്സരങ്ങൾ, സെപ്റ്റംബർ 26ന് പൂക്കളമത്സരം, പായസമത്സരം, 'വൈബ്സ്' സംഗീത പരിപാടി, ഒക്ടോബർ 2ന് ആബിദ് അൻവർ, ദിവ്യ നായർ എന്നിവരുടെ മെഗാ മ്യൂസിക്കൽ ഷോ, ഒക്ടോബർ 3ന് വടംവലി, ഘോഷയാത്ര, നാടൻ പാട്ടുകൾ എന്നിവയാണ് അരങ്ങേറുന്നത്.
പരിപാടികളിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമാണ്. ഒക്ടോബർ 10-ന് 3500 പേർക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കും. പ്രശസ്ത പാചക വിദഗ്ധൻ ജയൻ സുകുമാര പിള്ളയുടെ നേതൃത്വത്തിൽ ക്ലബ്ബ് അങ്കണത്തിൽ 29 വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് സദ്യ തയ്യാറാക്കുന്നത്.
േ്്