ലുലു എക്സ്ചേഞ്ച് 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ക്യാമ്പയിൻ വിജയിയെ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര / മനാമ
ലുലു എക്സ്ചേഞ്ച് സംഘടിപ്പിച്ച 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഗിവ് എവേ' (Greatest of All Time Giveaway) ക്യാമ്പയിന്റെ വിജയിയെ പ്രഖ്യാപിച്ചു. ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഡോമിനിക് ചാക്കോയാണ് ഗ്രാൻഡ് പ്രൈസിന് അർഹനായത്. അർജന്റീന ദേശീയ ഫുട്ബോൾ ടീം അംഗങ്ങൾ ഒപ്പിട്ട ജേഴ്സിയാണ് സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചത്.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ലുലു എക്സ്ചേഞ്ച് അടുത്തിടെ ഏർപ്പെട്ട പ്രാദേശിക പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഉപഭോക്താക്കളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മാനേജ്‌മെന്റ് നന്ദി അറിയിച്ചു. വരും കാലങ്ങളിലും ഉപഭോക്താക്കൾക്കായി സമാനമായ നിരവധി പ്രമോഷനുകളും മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ലുലു എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കി.
േ്ിേ
