ശ്രദ്ധേയമായി ബികെഎസ് ‘ശ്രാവണം’

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം’ വൈവിധ്യമാർന്ന പരിപാടികളുമായി ശ്രദ്ധേയമാവുകയാണ്. കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ തനത് നാടൻ കളികൾ ആഘോഷത്തിന് ആവേശം നൽകി. തലയണയടി, കണ്ണ് കെട്ടി കുടമടി, നാരങ്ങ സ്പൂൺ മത്സരം, ഉറിയടി, തീറ്റ മത്സരം, കബഡി, സ്ലോ സൈക്കിൾ റേസ് തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറിയത്. കബഡി മത്സരത്തിൽ തുളുനാടൻ കബടി ടീം ഒന്നാം സ്ഥാനവും യുനൈറ്റഡ് ബഹ്‌റൈൻ കബഡി ടീം രണ്ടാം സ്ഥാനവും നേടി.
ഓണാഘോഷ വേദിയിൽ വയലിൻ നാദപ്രവാഹം തീർത്ത് മലപ്പുറം സ്വദേശിനി ഗംഗ ശശിധരൻ ആസ്വാദകരുടെ കൈയ്യടി നേടി. പതിനൊന്നു വയസ്സുകാരിയായ ഗംഗയുടെ വയലിൻ കച്ചേരി സംഗീതാസ്വാദകർക്ക് ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രാജീവ് കുമാർ മിശ്ര, യൂണികോ ബഹ്റൈൻ സി.ഇ.ഒ ജയശങ്കർ വിശ്വനാഥൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
േ്്