6,000 ദീനാർ വിലമതിക്കുന്ന ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചു: രണ്ട് പ്രവാസികൾ പിടിയിൽ
പ്രദീപ് പുറവങ്കര / മനാമ
വീടുകളിൽ നിന്ന് വിലപിടിപ്പുള്ള ഇലക്ട്രിക്കൽ കേബിളുകളും ലോഹവസ്തുക്കളും മോഷ്ടിച്ച കേസിൽ രണ്ട് ഏഷ്യൻ സ്വദേശികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) അറസ്റ്റ് ചെയ്തു. 42-ഉം 44-ഉം വയസ്സുള്ള പ്രവാസികളാണ് പിടിയിലായത്. ഏകദേശം 6,000 ബഹ്‌റൈനി ദീനാർ വിലവരുന്ന സാധനങ്ങളാണ് ഇവർ കവർന്നത്.
വിവിധയിടങ്ങളിൽ മോഷണം നടന്നതായുള്ള പരാതി ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരുടെ പക്കൽ നിന്നും മയക്കുമരുന്നും പോലീസ് കണ്ടെടുത്തു.
പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മംനംമന
