യൂണിറ്റി ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; 130 പേർ പങ്കെടുത്തു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യൂണിറ്റി ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വിജയകരമായി പൂർത്തിയായി. ഡിസംബർ 16-ന് നടന്ന ക്യാമ്പിൽ 130-ഓളം പേർ പങ്കെടുത്തു. സമൂഹത്തിലെ ആരോഗ്യബോധം വർദ്ധിപ്പിക്കുന്നതിനും പ്രവാസികൾക്ക് മികച്ച ചികിത്സാ നിർദ്ദേശങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഫ്രാൻസിസ് കൈതാരത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റി ബഹ്‌റൈൻ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേജർ പ്രിൻസ് ജോസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. സെക്രട്ടറി രമ ബാലചന്ദ്രൻ, ചാരിറ്റി കൺവീനർ സുധീപ് രാഘവൻ, കൺവീനർമാരായ ജയൻ മേലത്ത്, രതീഷ് കല്ലാച്ചി, എന്റർടൈൻമെന്റ് സെക്രട്ടറി സനോജ് ഭാസ്കരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ, സൗമ്യ, ഗായത്രി, സതീഷ്, സുരേഷ്, അനുഷ തുടങ്ങിയവരുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
േ്ി്േി
