ബഹ്റൈൻ ദേശീയ ദിനം: ഐ.സി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര / മനാമ  

ബഹ്റൈന്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗുദൈബിയ റീജിയൻ പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് പ്രമുഖ പാർലമെന്റേറിയനും ഫോറിൻ എഫേഴ്‌സ്, ഡിഫൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ഡോ. ഹസൻ ഈദ് ബുഖമ്മാസ് ഉദ്ഘാടനം ചെയ്തു.

ഐ.സി.എഫ് നാഷണൽ ഇക്കണോമിക്സ് സെക്രട്ടറി സി.എച്ച്. അഷ്റഫ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് ജനാഹി എം.പി, സെയ്ദ് ഹനീഫ, ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, വെൽഫെയർ സെക്രട്ടറി സിയാദ് വളപട്ടണം എന്നിവർ സംസാരിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി ഷാഫി വെളിയങ്കോട് സ്വാഗതവും എൻ.കെ. അബൂബക്കർ നന്ദിയും പറഞ്ഞു.

ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഒ.എം. കാസിം (കെ.എം.സി.സി), നിസാർ മഞ്ചേരി, നിസാർ കൊല്ലം, മൊയ്തീൻ ഹാജി, റഫീക്ക് അബ്ദുള്ള തുടങ്ങിയ സാമൂഹിക-സാംസ്കാരിക പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു. വി.എം. ബഷീർ ഹാജി, ഷംസുദീൻ സഖാഫി, ഫൈസൽ കൊല്ലം, അബ്ദുൽ സമദ് പേരാമ്പ്ര, സകരിയ കാസർഗോഡ്, തൻസീർ കക്കാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നൂറുകണക്കിന് പ്രവാസികൾ ക്യാമ്പിലെ ചികിത്സാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി.

article-image

േ്ിേ്ി

You might also like

  • Straight Forward

Most Viewed