ദാർ അൽ-ഷിഫ; ബഹ്‌റൈൻ ദേശീയദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര / ഹിദ്ദ്
ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ബഹ്‌റൈൻ 54മത് ദേശീയദിനം വിപുലമായി ആഘോഷിച്ചു. ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹിദ്ദ്, ഹൂറ ബ്രാഞ്ചുകളിലായി നടന്ന ആഘോഷ പരിപാടികളിൽ ദാർ അൽ ഷിഫ മാനേജിങ് ഡയറക്‌ടർ കെ.ടി. മുഹമ്മദലി എല്ലാ ജീവനക്കാർക്കും ദേശീയദിനാശംസകൾ നേർന്നു.
ജനറൽ മാനേജർ ഷമീർ പൊട്ടച്ചോല, മാർക്കറ്റിങ് ബിസ്സിനെസ്സ് ഡെവലപ്മെന്റ് ഹെഡ് മുഹമ്മദ് റജുൽ, എച് ആർ ഡയറക്ടർ റഷീദ മുഹമ്മദലി, ക്വാളിറ്റി മാനേജർ ഡോ. നിസാർ അഹമ്മദ്, സോഷ്യൽ മീഡിയ മാനേജർ മുഹ്സിൻ, അമൽ, പ്രൊക്യൂർമെൻറ് മാനേജർ നൗഫൽ, ഡോക്ടർമാർ, വിവിധ ഡിപ്പാർട്ടമെന്റ് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
േു്േു
