ഫെഡ് ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നൂറോളം പേർ പങ്കെടുത്തു


പ്രദീപ് പുറവങ്കര / മനാമ  

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ (FED Bahrain), രാജ്യത്തിന്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് പ്രമുഖ സാമൂഹ്യപ്രവർത്തകൻ കെ.ടി. സലീം ഉദ്ഘാടനം ചെയ്തു.

ഫെഡ് പ്രസിഡന്റ് സ്റ്റീവൻ മെൻഡസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം ആശംസിച്ചു. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങളും ഇത്തരം മെഡിക്കൽ ക്യാമ്പുകളുടെ ആവശ്യകതയും മുൻനിർത്തി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തകരായ ഗഫൂർ കൈപ്പമംഗലം, അൻവർ നിലമ്പൂർ, റംഷാദ് ആലിക്കാട് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

ക്യാമ്പിന്റെ വിജയത്തിനായി ഫെഡ് വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, ലേഡീസ് വിങ് പ്രസിഡന്റ് നിക്സി ജഫിൻ, സെക്രട്ടറി ജിഷ്നാ രഞ്ജിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഗസ്റ്റിൻ ജെഫിൻ, രഞ്ജിത്ത് രാജു, ബിനു ശിവൻ, ജയകൃഷ്ണൻ എന്നിവരും അൽ ഹിലാൽ പ്രതിനിധി കിഷോറും സജീവമായി രംഗത്തുണ്ടായിരുന്നു. നൂറോളം പേർ ക്യാമ്പിലെ വിവിധ പരിശോധനാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി.

article-image

ു്ു്

You might also like

  • Straight Forward

Most Viewed