വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ-ബഹ്‌റൈൻ ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ l വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ-ബഹ്‌റൈൻ ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. മനാമ, ഗുദൈബിയ, സൽമാനിയ എന്നീ യൂനിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബസംഗമം മനാമ കെ.എം.സി.സി ഹാളിൽ സെപ്റ്റംബർ 26ന് വൈകീട്ട് 7.30 മുതൽ വിവിധ പരിപാടികളോടെ നടക്കും.

‘നമ്മുടെ ജീവിതത്തിലെ ഖുർആൻ’ എന്ന വിഷയത്തെ ആസ്പദമാക്കി വസീം അഹമദ് അൽ ഹികമി, ‘കുടുംബം തകർക്കുന്ന ലിബറലിസം’ എന്ന വിഷയത്തിൽ സജ്ജാദ്ൽ ബിൻ അബ്ദു റസാഖ് എന്നിവരുടെ പ്രഭാഷണങ്ങൾ പരിപാടിയിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 38184316 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed