ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ച് റയ്യാൻ വിദ്യാർത്ഥികൾ


പ്രദീപ് പുറവങ്കര / മനാമ  

ബഹ്‌റൈന്റെ സാംസ്കാരിക പാരമ്പര്യവും ഡെൽമൻ ശേഷിപ്പുകളും വർണ്ണക്കൂട്ടുകളാൽ ക്യാൻവാസിൽ പകർത്തി റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർത്ഥികൾ രാജ്യത്തിന്റെ 54-ാമത് ദേശീയ ദിനാചരണം ഗംഭീരമാക്കി. പവിഴദ്വീപിന്റെ പൈതൃകവും ആധുനികതയും കോർത്തിണക്കി സെന്റർ സംഘടിപ്പിച്ച ഡ്രോയിങ് ആൻഡ് കളറിംഗ് മത്സരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കുചേർന്നു.

ബഹ്‌റൈൻ തെരുവോരങ്ങൾ, ചരിത്രപ്രസിദ്ധമായ കെട്ടിടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, മസ്ജിദുകൾ എന്നിവ കുട്ടികൾ തങ്ങളുടെ ചിത്രങ്ങളിലൂടെ പുനരാവിഷ്കരിച്ചു. ചുവപ്പും വെള്ളയും നിറത്തിലുള്ള പതാകയുമേന്തി, ബഹ്‌റൈനിന്റെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞെത്തിയ കുട്ടികൾ നടത്തിയ മാർച്ച് പാസ്റ്റ് ആഘോഷങ്ങൾക്ക് മിഴിവേകി.

ദേശീയ പതാകയിലെ ചുവപ്പ് നിറം ശൗര്യത്തിന്റെയും ധീരതയുടെയും അടയാളമാണെന്നും വെളുപ്പ് സമാധാനത്തിന്റെ സൂചകമാണെന്നും ചടങ്ങ് നിയന്ത്രിച്ച അധ്യാപകൻ സാദിഖ് ബിൻ യഹ്‌യ കുട്ടികൾക്ക് വിശദീകരിച്ചു. പതാകയിലെ ത്രികോണങ്ങൾ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്രസ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. അധ്യാപകരായ സജ്ജാദ് ബിൻ അബ്ദുൽ റസാഖ്, വസീം അൽ ഹികമി, ശംസീർ ഓലിയത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചുകൊണ്ടുള്ള വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ദേശീയ ദിനാഘോഷത്തെ അർത്ഥവത്താക്കി.

article-image

്േിേ്ി

You might also like

  • Straight Forward

Most Viewed