സീറോ മലബാർ സൊസൈറ്റിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള മഹാ സദ്യ ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള മഹാ സദ്യ അധാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വെച്ച് നടന്നു. സിംസിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണം മഹാ സദ്യയിൽ രണ്ടായിരത്തോളം അതിഥികൾ പങ്കെടുത്തു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ.ജി. ബാബുരാജ്, സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. ജേക്കബ് തോമസ്, ഫ്രാൻസിസ് കൈതാരത്ത്, വർഗീസ് കാരക്കൽ എന്നിവർക്കൊപ്പം ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കോർ ഗ്രൂപ്പ് ചെയർമാൻ പോളി വിതയത്തിൽ, ഓണം ജനറൽ കൺവീനർ ജോയ് തരിയത്, ഓണം സദ്യ കൺവീനർ റോയ് ജോസഫ് എന്നിവരും സിംസ് ഓണം കമ്മിറ്റി അംഗങ്ങളും സദ്യയ്ക്ക് നേതൃത്വം നൽകി.
ഇരുപത്തിയഞ്ചിലധികം വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിഭവസമൃദ്ധമായ സദ്യയാണ് ഇത്തവണ സിംസ് ഒരുക്കിയത്. സിംസ് മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാനമേള, സിംസ് ലേഡീസ് വിംഗ് ഒരുക്കിയ ഓണപ്പൂക്കളം, മാവേലി, ഓണം ഫോട്ടോ കോർണർ എന്നിവ ഓണാഘോഷങ്ങൾക്ക് കൂടുതൽ മികവ് നൽകി.
്േമി്േി
്ിേ്ി