ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ‘പ്രവാചകൻ; നീതിയുടെ സാക്ഷ്യം’ എന്ന കാമ്പയിനിന്റെ ഭാഗമായി മനാമ ഏരിയ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ട്സ് സെന്ററിൽ നടന്ന പരിപാടിയിൽ ജമാൽ നദ്‌വി ഇരിങ്ങൽ വിഷയം അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹ്‌യുദ്ദീൻ അധ്യക്ഷതവഹിച്ചു.അവ്വാബ് സുബൈർ ഖിറാഅത്ത് നടത്തി. മുഹമ്മദ് ഷാജി സ്വാഗതവും അസ്‌ലം വേളം സമാപനവും നടത്തി.
േ്ിേി