ഗംഗ ശശിധരന്റെ വയലിൻ കച്ചേരി ബഹ്‌റൈൻ കേരളീയ സമാജത്തിൽ

പ്രദീപ് പുറവങ്കര
മനാമ l വയലിൻ സംഗീതത്തിലെ യുവപ്രതിഭയായ ഗംഗ ശശിധരൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വയലിൻ കച്ചേരി അവതരിപ്പിക്കുന്നു. സമാജത്തിൻ്റെ ഓണാഘോഷമായ ‘ശ്രാവണം 2025’ന്റെ ഭാഗമായി നാളെ രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി നടക്കുന്നത്.
മലപ്പുറം സ്വദേശിനിയായ ഗംഗ, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെത്തന്നെ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച കലാകാരിയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിലടക്കം നടത്തിയ കച്ചേരികൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗംഗയുടെ കച്ചേരി ബഹ്‌റൈനിലെ സംഗീതപ്രേമികൾക്ക് അവിസ്മരണീയമായൊരു അനുഭവമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി 39291940 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ിേ്ി